Sorry, you need to enable JavaScript to visit this website.

ചേച്ചിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുതിചന്ദ്

ഭുവനേശ്വര്‍ - ചേച്ചി സരസ്വതിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെ വേഗമേറിയ വനിതാ സ്പ്രിന്റര്‍ ദുതിചന്ദ്. താന്‍ ഒരു പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാണെന്നും ഒരുമിച്ചു ജീവിക്കുമെന്നും പ്രഖ്യാപിച്ചപ്പോള്‍ കുടുംബം മുഴുവന്‍ പിന്തുണച്ചുവെന്നും എന്നാല്‍ സരസ്വതി മാത്രമാണ് എതിര്‍ത്തതെന്നും ദുതി ആരോപിച്ചു.
സരസ്വതി എന്തുകൊണ്ട് കല്യാണം കഴിച്ച് കുടുംബമാരംഭിക്കുന്നില്ലെന്ന് ചിന്തിച്ചിരുന്നുവെന്നും ഇപ്പോഴാണ് കാരണം കണ്ടെത്തിയതെന്നും ദുതി പറഞ്ഞു. ട്രയ്‌നിംഗിനായി വീട്ടില്‍ തങ്ങുന്ന ഒരു പെണ്‍കുട്ടിയുമായി അവര്‍ക്ക് ബന്ധമുണ്ട്. അതില്‍ എനിക്ക് പരാതിയില്ല. പക്ഷെ എന്തിനാണ് എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നുവെന്നതാണ് സംശയം -ദുതി ചോദിച്ചു. എന്നാല്‍ ദുതി തന്റെ അനുജത്തിയാണെന്നും അവരുടെ ആരോപണം കാര്യമാക്കുന്നില്ലെന്നും സരസ്വതി പ്രതികരിച്ചു.

 

Latest News