എട്ടില്‍ എട്ട്, കപ്പിലേക്ക് റയല്‍

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ പുനരാരംഭിച്ച ശേഷം എട്ടാമത്തെ കളിയും ജയിച്ച റയല്‍ മഡ്രീഡ് കിരീടത്തിലേക്കുള്ള കുതിപ്പ് നിലനിര്‍ത്തി. കരീം ബെന്‍സീമ ഒരു ഗോളടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്ത കളിയില്‍ റയല്‍ 2-0 ന് അലാവേസിനെ തോല്‍പിച്ചു. മൂന്ന് റൗണ്ട് കളികള്‍ മാത്രം ശേഷിക്കെ റയലിന് നാല് പോയന്റ് ലീഡായി.
പതിനൊന്നാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്നാണ് ബെന്‍സീമ സ്‌കോര്‍ ചെയ്തത്. അമ്പതാം മിനിറ്റില്‍ മാര്‍ക്കൊ അസന്‍സിയോയും ഗോളടിച്ചു. ലീഗ് പുനരാരംഭിച്ച ശേഷം ബെന്‍സീമ നേടുന്ന നാലാമത്തെ ഗോളാണ് ഇത്. ഈ സീസണിലെ ലീഗില്‍ 18 ഗോളായി, ലിയണല്‍ മെസ്സിക്ക് തൊട്ടുപിന്നില്‍ (22). ഗ്രനേഡ, വിയ്യാറയല്‍, ലെഗാനീസ് ടീമുകള്‍ക്കെതിരെയാണ് റയലിന്റെ അവശേഷിച്ച മത്സരങ്ങള്‍. ബാഴ്‌സലോണക്ക് വാലദോലിദ്, ഒസസൂന, അലാവെസ് ടീമുകളെ നേരിടണം.

 

Latest News