Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് വെള്ളിടി, രണ്ടാം നിരക്ക് എളുപ്പ പാത

നിയോണ്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റ നോക്കൗട്ട് റൗണ്ടില്‍ വമ്പന്‍ ടീമുകളെല്ലാം ഒരേ പകുതിയില്‍. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലുമായി വമ്പന്മാരില്‍ പലരും മുട്ടുകുത്തിയേക്കും. കൊറോണ കാരണം പ്രി ക്വാര്‍ട്ടര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. നാലു മത്സരങ്ങളുടെ രണ്ടാം പാദം പൂര്‍ത്തിയാക്കാനുണ്ട്. ടൂറിനിലും മാഞ്ചസ്റ്ററിലും മ്യൂണിക്കിലും ബാഴ്‌സലോണയിലുമായി ഈ നാലു മത്സരങ്ങള്‍ ഓഗസ്റ്റ് ഏഴിനും എട്ടിനും നടക്കും.
ലെയ്പ്‌സിഷ്, അത്‌ലറ്റിക്കൊ, അറ്റ്‌ലാന്റ, പി.എസ്.ജി ടീമുകളിലൊന്ന് ഫൈനലിലെത്തുമെന്നുറപ്പായി. ഈ ടീമുകളില്‍ രണ്ടെണ്ണം തമ്മിലായിരിക്കും സെമി ഫൈനല്‍. അതേസമയം റയല്‍, സിറ്റി, യുവന്റസ്, ബാഴ്‌സലോണ, ചെല്‍സി, ബയേണ്‍ ടീമുകളില്‍ ഒന്നിനേ ഫൈനലിലെത്താന്‍ സാധ്യതയുള്ളൂ. രണ്ടാമത്തെ സെമിയില്‍ ഏറ്റുമുട്ടേണ്ടി വരുന്ന ടീമുകളാണ് ഇത്.
റയലും ബാഴ്‌സലോണയും ചെല്‍സിയും ബയേണും ചേര്‍ന്ന് 26 തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായിട്ടുണ്ട്. അതേസമയം മറുപാതിയില്‍ ഒരു ടീമും ഇതുവരെ യൂറോപ്യന്‍ കിരീടം നേടിയിട്ടില്ല. മൂന്നു തവണ ഫൈനലിലെത്തിയ അത്‌ലറ്റിക്കോയുടേതാണ് മികച്ച റെക്കോര്‍ഡ്. ലെയ്പ്‌സിഷും അറ്റ്‌ലാന്റയും ക്വാര്‍ട്ടറിലെത്തുന്നതു തന്നെ ആദ്യം.
 

Latest News