Sorry, you need to enable JavaScript to visit this website.

ഗോള്‍ഡന്‍ ബൂട്ടിലേക്ക് സലാഹ്

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ 3-1 ന് ബ്രൈറ്റനെ തകര്‍ത്തു. സലാഹ് തുടര്‍ച്ചയായ മൂന്നാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷ നിലനിര്‍ത്തി. സലാഹിന് 19 ഗോളായി, ലെസ്റ്ററിന്റെ ജെയ്മി വാര്‍ദിയെക്കാള്‍ മൂന്നു ഗോള്‍ മാത്രം പിന്നില്‍. ലിവര്‍പൂളിലെ ആദ്യ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ സലാഹ് കഴിഞ്ഞ സീസണില്‍ സഹതാരം സാദിയൊ മാനെ, ആഴ്‌സനലിന്റെ പിയറി എമറിക് ഓബമെയാംഗ് എന്നിവരോടൊപ്പം ബഹുമതി പങ്കിടുകയായിരുന്നു. മത്സരത്തിന്റെ അവസാന വേളയില്‍ രണ്ട് തുറന്ന അവസരങ്ങള്‍ സലാഹ് പാഴാക്കി.  
 

Latest News