Sorry, you need to enable JavaScript to visit this website.

സലാഹ് ഡബ്ള്‍, സെഞ്ചുറിക്ക് അരികെ ലിവര്‍പൂള്‍

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ 3-1 ന് ബ്രൈറ്റനെ തകര്‍ത്തു. ആദ്യ എട്ട് മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ 2-0 ന് മുന്നിലെത്തിയിരുന്നു. പിന്‍നിരയില്‍ ബ്രൈറ്റന്റെ ആശയക്കുഴപ്പം ചാമ്പ്യന്മാര്‍ മുതലെടുത്തു. ആദ്യം നബി കീത പന്ത് റാഞ്ചി. അതില്‍ നിന്ന് സലാഹ് ഗോളടിച്ചു. രണ്ടു മിനിറ്റിനു ശേഷം സലാഹ് പിടിച്ചെടുത്ത പന്തില്‍ നിന്ന് ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ സ്‌കോര്‍ ചെയ്തു. ഇടവേളക്ക് അല്‍പം മുമ്പ് താരിഖ് ലംപ്റ്റിയുടെ അളന്നുമുറിച്ച ക്രോസില്‍ നിന്ന് ലിയാന്‍ഡ്രൊ ട്രോസാഡ് ബ്രൈറ്റനു വേണ്ടി തിരിച്ചടിച്ചു.

രണ്ടാം പകുതിയിലും ബ്രൈറ്റന്‍ ഇഞ്ചോടിഞ്ച് പൊരുതി. സമനില ഗോള്‍ ലഭിക്കാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടാണ്. കോര്‍ണറില്‍ നിന്ന് സലാഹ് സ്‌കോര്‍ ചെയ്തതോടെയാണ് ലിവര്‍പൂള്‍ ശ്വാസം നേരെ വിട്ടത്.
ഈ സീസണിലെ 34 കളികളില്‍ ലിവര്‍പൂളിന്റെ മുപ്പതാം ജയമാണ് ഇത്. ഇതോടെ 91 പോയന്റായി. അവശേഷിച്ച നാലു കളികളില്‍ ഒമ്പത് പോയന്റ് സ്വന്തമാക്കിയാല്‍ 100 പോയന്റ് നേടാം. മാഞ്ചസ്റ്റര്‍ സിറ്റിക്കു മാത്രമേ ഇതുവരെ ഒരു സീസണില്‍ 100 പോയന്റ് ലഭിച്ചിട്ടുള്ളൂ, 2018 ല്‍.

 

Latest News