ഒമാനില്‍ കോവിഡ് ബാധിച്ച് കിളിമാനൂര്‍ സ്വദേശി മരിച്ചു

മസ്‌കത്ത്- ഒമാനില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഗുബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

കഴിഞ്ഞ മാസം പകുതിയോടെ കോവിഡ് സ്ഥിരീകരിച്ച വിജയകുമാറിനെ ശ്വാസതടസത്തെ തുടര്‍ന്ന് 15 ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇവിടെനിന്നു രോഗം മൂര്‍ച്ഛിച്ചതോടെ റോയല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേയാണ് മരണം സംഭവിച്ചത്. വിജയകുമാറിന്റെ കുടുംബം മസ്‌കത്തിലുണ്ട്.

ഒമാനില്‍ കോവിഡ് ബാധിച്ച് 16 മലയാളികളാണ് മരിച്ചത്.

 

Latest News