ഫ്രഞ്ച് പന്തയത്തില്‍ ഫൈസല്‍ രാജകുമാരന്റെ കുതിര ചാമ്പ്യന്‍

ഷാന്റിലി - ഫ്രഞ്ച് കുതിരപ്പന്തയത്തില്‍ സൗദി അറേബ്യയിലെ ഫൈസല്‍ രാജകുമാരന്റെ കുതിര മിശ്‌രിഫ് ഒന്നാം സ്ഥാനത്തെത്തി. കിരീടപ്രതീക്ഷയായ വിക്ടര്‍ ലുഡോറമിനെ ആവേശകരമായ പോരാട്ടത്തില്‍ മിശ്‌രിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളി. 15 ലക്ഷം യൂറോയാണ് സമ്മാനത്തുക.
അവസാന ഫര്‍ലോംഗ് വരെ ഒപ്പത്തിനൊപ്പമുള്ള ഉശിരന്‍ പോരാട്ടമാണ് കണ്ടത്. ജോണ്‍ ഗോഡ്‌സന്‍ പരിശീലിപ്പിക്കുന്ന മിശ്‌രിഫ് അവസാന ഘട്ടത്തില്‍ മുന്നില്‍ കയറി. ആരും പ്രതീക്ഷിക്കാത്ത ദ സമ്മിറ്റാണ് രണ്ടാം സ്ഥാനത്തെത്തിയത്.

Latest News