ഷാര്‍ജയില്‍ എല്ലാവര്‍ക്കും സൗജന്യ കോവിഡ് പരിശോധന

ഷാര്‍ജ- സൗജന്യ കോവിഡ് പരിശോധന എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ച് ഷാര്‍ജ. ആരോഗ്യവകുപ്പും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അല്‍ നഹ്ദയില്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ പരിശോധനക്കായി ആളുകളുടെ നീണ്ട ക്യൂ ദൃശ്യമായി. അല്‍ നഹ്ദ പാര്‍ക്കില്‍ സ്ഥാപിച്ച മൊബൈല്‍ സ്‌ക്രീനിംഗ് സെന്ററിലാണ് പരിശോധന. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പരിശോധനാ സമയം.
എമിറേറ്റിലെ എല്ലാ ഭാഗങ്ങളിലും സംഘമെത്തി സൗജന്യമായി പരിശോധനക്ക് സൗകര്യമൊരുക്കുമെന്ന് മേജര്‍ അബ്ദുല്‍ റഹ്്മാന്‍ ബു ഗാനിം പറഞ്ഞു. ഓരോ പ്രദേശത്തും 10 ദിവസമാണ് പരിശോധന. ദിവസവും 200 പേരെ വീതം പരിശോധിക്കും.

 

 

Latest News