സചിനു വേണ്ടി എത്ര യോഗങ്ങള്‍? തലപുകഞ്ഞതിനെപ്പറ്റി നാസര്‍

ലണ്ടന്‍ -താന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന കാലത്ത് സചിന്‍ ടെണ്ടുല്‍ക്കറെ എങ്ങനെ പുറത്താക്കാമെന്ന് ആലോചിക്കാന്‍ മാത്രം നിരവധി യോഗങ്ങള്‍ ചേരേണ്ടി വന്നുവെന്ന് നാസര്‍ ഹുസൈന്‍. ഏറ്റവും മികച്ച ടെക്‌നിക്കുള്ള ബാറ്റ്‌സ്മാനായിരുന്നു സചിന്‍. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃദുമലമായി ബാറ്റ് പിടിക്കുന്നവരും പന്ത് ബാറ്റിലേക്ക് വരാന്‍ കാത്തുനിന്ന് അവസാന നിമിഷം കളിക്കുന്നവരുമാണ് മികച്ച ബാറ്റ്‌സ്മാന്മാര്‍. ആധുനിക കാലത്ത് ഈ ഗുണം കെയ്ന്‍ വില്യംസനാണ്. ട്വന്റി20 യുടെ ഇക്കാലത്ത് മിക്ക ബാറ്റ്‌സ്മാന്മാര്‍ കരുത്തോടെ ബാറ്റ് പിടിക്കുന്നവരാണ്. വില്യംസന് മൂന്നു ക്രിക്കറ്റിലും വിജയം വരിക്കാനുള്ള കഴിവുണ്ട് -ഹുസൈന്‍ വിലയിരുത്തി.
താന്‍ ബൗള്‍ ചെയ്തവരില്‍ ഏറ്റവും പ്രയാസമുള്ള ബാറ്റ്‌സ്മാന്‍ സചിനാണെന്നും സ്‌ട്രൈറ്റായി കളിക്കാനുള്ള കഴിവാണ് സചിനെ വേറിട്ടുനിര്‍ത്തുന്നതെന്നും മുന്‍ വെസ്റ്റിന്‍ഡീസ് പെയ്‌സ്ബൗളര്‍ ഇയാന്‍ ബിഷപ് പറഞ്ഞു.

 

Latest News