മെസ്സി ബാഴ്‌സ വിടുമെന്ന്, പോകരുതെന്ന് സിദാന്‍

മഡ്രീഡ് - ബാഴ്‌സലോണ സൂപ്പര്‍ സ്റ്റാര്‍ ലിയണല്‍ മെസ്സി ലാ ലിഗയില്‍ തുടരണമെന്ന് ബദ്ധവൈരികളായ റയല്‍ മഡ്രീഡിന്റെ കോച്ച് സിനദിന്‍ സിദാന്‍. മെസ്സി ബാഴ്‌സലോണ വിട്ടേക്കുമെന്ന ഊഹാപോഹത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സിദാന്‍. ലോകത്തിലെ മികച്ച കളിക്കാര്‍ ലാ ലിഗയില്‍ വേണമെന്നാണ് തന്റെ നിലപാടെന്ന് കോച്ച് പറഞ്ഞു. മെസ്സിക്ക് 2021 വരെ ബാഴ്‌സലോണയുമായി കരാറുണ്ട്. എന്നാല്‍ കരാര്‍ നീട്ടുന്നതിനെക്കുറിച്ച ചര്‍ച്ച നിലച്ചിരിക്കയാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു.

Latest News