Sorry, you need to enable JavaScript to visit this website.

അന്ന് ഞാന്‍ ഗാംഗുലിയെ വെറുത്തു -നാസര്‍ ഹുസൈന്‍

മുംബൈ - തങ്ങള്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റന്മാരായിരുന്ന കാലത്ത് ടോസിന് ഓരോ തവണയും തന്നെ സൗരവ് ഗാംഗുലി കാത്തുനിര്‍ത്തിച്ചിരുന്നുവെന്ന് നാസര്‍ ഹുസൈന്‍. അന്ന് ഞാന്‍ സൗരവിനെ വെറുത്തിരുന്നു. പിന്നീടാണ് അദ്ദേഹം വളരെ സ്‌നേഹമുള്ള വ്യക്തിയാണെന്ന് മനസ്സിലായത് -ഹുസൈന്‍ പറഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ആ കാലത്ത് ആവേശകരമായ പോരാട്ടങ്ങള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായി ഒരുമിച്ച് കമന്ററി ടീമിലുണ്ടായിരുന്നു.
ഇന്ത്യന്‍ ടീമിന് പോരാട്ടവീര്യം നല്‍കിയത് ഗാംഗുലിയാണെന്ന് നാസര്‍ അഭിപ്രായപ്പെട്ടു. പോരാട്ടവീര്യമുള്ള കളിക്കാരെയാണ് ഗാംഗുലി തെരഞ്ഞെടുത്തത്. ഹര്‍ഭജന്‍ സിംഗാവട്ടെ, യുവരാജ് സിംഗാവട്ടെ -ഹുസൈന്‍ പറഞ്ഞു.

 

 

Latest News