കോര്‍ടിലെ കിംഗ് പിന്‍ സൂപ്പര്‍ ഡാന്‍ വിരമിച്ചു

കൊല്‍ക്കത്ത - ഏറ്റവും മികച്ച ബാഡ്മിന്റണ്‍ താരമെന്ന് വിലയിരുത്തപ്പെടുന്ന ചൈനയുടെ ഇരട്ട ഒളിംപിക് ചാമ്പ്യന്‍ ലിന്‍ ദാന്‍ വിടവാങ്ങി. ലീ ചോംഗ് വെയും ലിന്‍ ദാനും തമ്മിലുള്ള വൈരം ഐതിഹാസികമാണ്. കാന്‍സര്‍ ബാധിതനായ ലീ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ഇവര്‍ തമ്മിലുള്ള 40 ഏറ്റുമുട്ടലുകളില്‍ ലിന്‍ 28 തവണ ജയിച്ചു. മതിയായ കായികക്ഷമതയില്ലാത്തതാണ് വിരമിക്കാന്‍ കാരണമെന്ന് മുപ്പത്തേഴുകാരന്‍ പറഞ്ഞു. 2006-2014 കാലയളവില്‍ ലിന്‍ കോര്‍ടിനെ അക്ഷരാര്‍ഥത്തില്‍ കീഴടക്കി. മത്സരിച്ച മിക്ക ടൂര്‍ണമെന്റുകളും ജയിച്ചു, അഞ്ചു തവണ ലോക ചാമ്പ്യനായി. ഈ കാലത്തു തന്നെയാണ് രണ്ടു തവണ ഒളിംപിക്‌സിലും രണ്ടു തവണ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണമണിഞ്ഞത്.

 

Latest News