Sorry, you need to enable JavaScript to visit this website.

രണ്ട് മാസം വെന്റിലേറ്ററില്‍; കോവിഡ് അതിജയിച്ച് 61 കാരന്‍

ദുബായ്- കോവിഡ് സ്ഥിരീകരിച്ച് 80 ദിവസം ആശുപത്രിയില്‍, അതില്‍ 59 ദിവസവും വെന്റിലെറ്ററില്‍; കോവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയ 61 കാരന്റെ കഥ അത്ഭുതമാകുന്നു.

കോവിഡ് മരണത്തിലേക്കുള്ള മാര്‍ഗമാണെന്ന തെറ്റിദ്ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് അല്‍സയാദ് സബ്‌റ എന്ന ഈജിപ്തുകാരന്‍. ഏപ്രില്‍ ആദ്യ വാരമാണ് കോവിഡ് സ്ഥിരീകരിച്ച് ഇദ്ദേഹത്തെ ഡോ. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പാര്‍ക്കില്‍ കുഴഞ്ഞ് വീണതായിരുന്നു ആദ്യ ലക്ഷണം. ആശുപത്രിയില്‍ ആദ്യം അടിയന്തിര വിഭാഗത്തിലേക്കും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കുമാണ് സബ്‌റയെ മാറ്റിയത്. പരിചയക്കാര്‍ ആരുമില്ലാതെ ഏറെ പരിതാപകരമായാണ് സബ്‌റ ചികിത്സക്ക് വിധേയനായത്.

'തീര്‍ത്തും സങ്കീര്‍ണമായിരുന്നു അദ്ദേഹത്തിന്റെ നില. വാര്‍ധക്യസഹജമായ ക്ഷീണത്തിന് പുറമെ ന്യുമോണിയ, ശ്വസന പ്രതിസന്ധി,  വൃക്ക രോഗം തുടങ്ങി അതിജീവിക്കാന്‍ സാധ്യത ഏറെ കുറഞ്ഞ അവസ്ഥയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്- ചികിത്സിച്ച ചികിത്സിച്ച ഡോ. യസീരി പറഞ്ഞു.

58 ദിവസമാണ് ഇദ്ദേഹത്തെ വെന്റിലെറ്ററില്‍ കിടത്തിയത് ഞങ്ങളുടെ ആശുപത്രിയില്‍ ആരും ഇതുവരെ 14 ല്‍ കൂടുതല്‍ ദിവസം വെന്റിലെറ്ററില്‍ കിടന്നിട്ടില്ല.

എന്നാല്‍ പിന്നീടാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. പതിയെ പതിയെ സബ്‌റ വെന്റിലെറ്ററില്‍നിന്ന് പുറത്തു കടന്ന് കാനുലയുടെ സഹായത്തോടെ ശ്വസിക്കാന്‍ തുടങ്ങി. അവസാനം ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ ശ്വസിക്കാനും സംസാരിക്കാനും പ്രാപ്തനായി. ഇപ്പോള്‍, മൂന്ന് മാസങ്ങള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടിരിക്കുകയാണ് സബ്‌റ.

 

Latest News