അബുദാബി- വെള്ളിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30.5 കോടി രൂപ) മലയാളികളുടെ സംഘത്തിന്. ദുബായില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിനായിരുന്നു ഭാഗ്യം.
ബന്ധുക്കളും സുഹൃത്തുക്കളുമായി ചേര്‍ന്നു നേരത്തെയും നൗഫല്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഭാര്യ ഷറീന ഒരു ഉപാധിവച്ചു. ഒട്ടേറെ പാവപ്പെട്ടവര്‍ ചേര്‍ന്നാണല്ലോ ടിക്കറ്റെടുക്കുന്നത്. അവര്‍ക്കൊരു ഉപകാരമാകണമെങ്കില്‍ ഹോട്ട് നമ്പര്‍ തെരഞ്ഞെടുക്കാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു ഇത്. ഇക്കാര്യം അംഗീകരിച്ചാണ് ടിക്കറ്റെടുത്തത്. രണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിച്ചു. അത് ഭാഗ്യം കൊണ്ടുവരികയും ചെയ്തു.
ദുബായ് ജെ.എല്‍.ടി.യിലെ നസര്‍ ഗ്രൂപ്പില്‍ അഡ്മിന് ഓഫിസറായ നൗഫലിനൊപ്പം മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനാര്‍ഹരായ 20 അംഗ സംഘത്തില്‍ ഒരു ബംഗ്ലാദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും. നൗഫല്‍, ജലീല്‍, റഹൂഫ്, നൗഷാദ്, അനസ്, അഫ്സല്, അലി ഭായ്, ഫിറോസ്, അലി, ഗഫൂര്‍, ഇബ്രാഹിം, ജലാല്‍, ര?ഞ്ജിത്ത്, അസീസ്, ഫരീദ്, ഷിഹാബ്, ഷാനു, ബാബു, മന്‍സൂര്‍, ഷിബയാസ് എന്നിവരാണ് സമ്മാനം നേടിയ സംഘത്തിലുള്ള മറ്റുള്ളവര്‍.