Sorry, you need to enable JavaScript to visit this website.

കാൻസർ  രോഗികൾക്ക്  രണ്ടാം ക്ലാസുകാരന്റെ  മുടിദാനം

മുടിവളർത്തിയ അശ്വന്ത്.
കാൻസർ രോഗികൾക്കായി  അശ്വന്ത് മുടി ദാനം നൽകിയപ്പോൾ.

 വർഷങ്ങളോളം ഓമനിച്ചു വളർത്തിയ തലമുടി കാൻസർ രോഗികൾക്കു ദാനം നൽകി രണ്ടാം ക്ലാസുകാരന്റെ മഹത്തായ മാതൃക. അങ്ങാടിപ്പുറം ചെരക്കാപറമ്പ് മൂക്കിലായിൽ അനൂഷ്-ദീപ്തി ദമ്പതികളുടെ മകൻ അശ്വന്ത് (ഒമ്പത്) ആണ് തൃശൂർ അമല കാൻസർ റിസർച്ച് സെന്ററിലേക്കു തലമുടി ദാനം ചെയ്തത്. തന്റെ മാതൃ സഹോദരി കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യുന്നത് കണ്ടാണ് അശ്വന്തിനും കുഞ്ഞു നാൾ മുതൽ മോഹമുദിച്ചത്.

ഓർമ വെച്ച നാൾ മുതൽ മുടി നീട്ടി വളർത്താൻ തുടങ്ങി. മുടി വളർത്തി വരുന്ന അശ്വന്തിനെ കണ്ടു സ്‌കൂളിലെ സഹപാഠികൾ കളിയാക്കുമായിരുന്നു. എന്നാൽ മുടി വളർത്തുന്നതിന്റെ കാരണമറിഞ്ഞ ചില അധ്യാപകർ പ്രോൽസാഹനം നൽകി. ഒടുവിൽ, നീണ്ടു വളർന്ന മുടി മുറിച്ചു നൽകിയപ്പോൾ അശ്വന്തിന്റെ ഏറെ കാലമായുള്ള ആഗ്രഹമാണ് സഫലമായത്. ഇനിയും മുടി നീട്ടിവളർത്താൻ തന്നെയാണ് ഈ ബാലന്റെ ആഗ്രഹം. ഏറെ വളരുമ്പോൾ കാൻസർ രോഗികൾക്കായി ദാനം ചെയ്യണം. 

Latest News