കുവൈത്ത്- രാജ്യത്തെ വിദേശി സമൂഹത്തിന് ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്താന്‍ വിഭാവനം ചെയ്യുന്ന കരടു നിയമം കുവൈത്ത് ഭരണഘടനക്കും നിയമങ്ങള്‍ക്കും അനുസൃതമാണെന്ന് ദേശീയ അസംബ്ലിയുടെ നിയമകാര്യ, നിയമനിര്‍മാണ സമിതി തീരുമാനിച്ചു. അഞ്ച് എംപിമാര്‍ ചേര്‍ന്നാണ് കരടുനിയമം സമര്‍പ്പിച്ചിരുന്നത്.
ബില്‍ ബന്ധപ്പെട്ട കമ്മിറ്റിക്ക് അയക്കാനും പ്രവാസികളുടെ എണ്ണം കുറക്കുന്നത് ലക്ഷ്യമിട്ട്് നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും സമിതി തീരുമാനിച്ചു.
കരടുനിയമത്തിലെ വ്യവസ്ഥയനുസരിച്ച്, കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണം കുവൈത്തികളുടെ ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഇപ്പോള്‍ 1.45 ദശലക്ഷമാണ് ഇന്ത്യക്കാരുടെ എണ്ണം. നിയമം പാസ്സായാല്‍ എട്ട് ലക്ഷം ഇന്ത്യക്കാര്‍ രാജ്യം വിടേണ്ടി വരും.






