വെണ്ണിലയുടെ ഓര്‍മയില്‍ സരോജ് ഖാന് മോഹന്‍ലാലിന്റെ ആദരാഞ്ജലി

ചെന്നൈ- ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാന് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ‘ഇരുവര്‍’എന്ന ചിത്രത്തില്‍ സരോജ് ഖാനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ്

'ഒരു ഇതിഹാസമായിരുന്നു സരോജ് ഖാന്‍ജി, ‘ഇരുവറി’ലെ വെണ്ണില വെണ്ണില.. എന്ന ഗാനത്തിനു വേണ്ടി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കനാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു,”മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്റെയും ഐശ്വര്യറായിയുടെയും കഥാപാത്രങ്ങളുടെ പ്രണയമാണ് വെണ്ണില വെണ്ണില എന്ന ഗാനരംഗത്തില്‍ വരുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം ഒരുക്കിയിരിക്കുന്നത് ബൃന്ദ മാസ്റ്ററാണ്.

71കാരിയായ സരോജ് ഖാന്‍ വെള്ളിയാഴ്; രാവിലെ ഹൃദയസതംഭനം മൂലം മുംബൈയില്‍ വച്ചാണ് അന്തരിച്ചത്. ഒട്ടേറെ ഹിറ്റ്‌ബോളിവുഡ് ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. കലങ്ക് ആണ് അവസാനചിത്രം.

 

Latest News