ഒമാനില്‍ ഫാമിലി വിസക്കുള്ള ശമ്പള പരിധി 300 റിയാലാക്കി

മസ്‌കത്ത്- ഒമാനില്‍ വിദേശികള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കി കുറച്ചു. മജ്‌ലിസ് ശൂറ അംഗം സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രിയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. നാല് വര്‍ഷം മുമ്പു വരെ ഏത് തരത്തിലുള്ള വിസയിലുള്ളവര്‍ക്കും ശമ്പള പരിധിയില്ലാതെ ഫാമില വിസ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട്, ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിസാ പരിധി 600 റിയാലാക്കി ഉയര്‍ത്തുകയായിരുന്നു.  
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്തിരുന്നവര്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കേണ്ടിവരികയും പുതിയ വിസ ലഭിക്കാതാകുകയും ചെയ്തു.
ശൂറ കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫാമിലി വിസക്കുള്ള ശമ്പള പരിധി 300 റിയാലാക്കി പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്ന് സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി പറഞ്ഞു.
 

Latest News