Sorry, you need to enable JavaScript to visit this website.

മുന്നൂറോളം തൊഴിലാളികള്‍ക്ക് അഭയമൊരുക്കി ഷാര്‍ജ പോലീസ്

ഷാര്‍ജ - കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായി പാര്‍പ്പിടവും ഭക്ഷണം പോലുമില്ലാതെ യാതന അനുഭവിക്കേണ്ടിവന്ന വിദേശ തൊഴിലാളികള്‍ക്ക് ഷാര്‍ജ പോലീസിന്റെ കാരുണ്യഹസ്തം. മുന്നൂറോളം തൊഴിലാളികള്‍ക്ക് പര്യാപ്തമായ താമസ സൗകര്യമൊരുക്കാന്‍ ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സെയ്ഫ് അല്‍സീരി അല്‍ശംസിയാണ് നിര്‍ദേശം നല്‍കിയത്.
സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും വകുപ്പ് കാണിക്കുന്ന താല്‍പര്യത്തിന്റെ ഭാഗമായാണ് നടപടി.
പരിതാപകരമായ അവസ്ഥയില്‍ എമിറേറ്റിലെ ഒരു ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒരു കൂട്ടം തൊഴിലാളികള്‍ താമസിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ശംസി പോലീസ് സംഘത്തോട് സംഭവ സ്ഥലം സന്ദര്‍ശിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു.

 

Latest News