'പ്രസവ വേദനയില്‍' റൂട്ട്, ഇംഗ്ലണ്ടിന് പുതിയ ക്യാപ്റ്റന്‍

ലണ്ടന്‍ - വെസ്റ്റിന്‍ഡീസിനെതിരെ ജൂലൈ എട്ടിന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വിട്ടുനില്‍ക്കും. പ്രസവ സമയത്ത് ഭാര്യക്കൊപ്പം നില്‍ക്കാനാണ് റൂട്ടിന്റെ തീരുമാനം. രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനാവുകയാണ് റൂട്ട്. കരിയറിലാദ്യമായി ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ നയിക്കും. അച്ചടക്കലംഘനത്തിന് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സ്റ്റോക്‌സിന് ഇത് ഉജ്വലമായ അംഗീകാരമായിരിക്കും. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള പരമ്പരയോടെയാണ് കൊറോണ പ്രതിസന്ധിക്കു ശേഷം രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിക്കുന്നത്.
ആദ്യ ടെസ്റ്റിന്റെ അതേസമയത്താണ് റൂട്ടിന്റെ ഭാര്യയുടെ പ്രസവം പ്രതീക്ഷിക്കുന്നത്. വിട്ടുനിന്നാല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയേ ക്യാപ്റ്റന് ടീമിനൊപ്പം ചേരാനാവൂ. അതിനാല്‍ രണ്ടാം ടെസ്റ്റും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Latest News