Sorry, you need to enable JavaScript to visit this website.

വിന്‍ഡീസ് ജഴ്‌സിയില്‍ മുദ്ര, അഭിമാനമെന്ന് അലിഷ

ലണ്ടന്‍ - വംശവൈരത്തിനെതിരായ പോരാട്ടത്തിന് കളിക്കളത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റിന്‍ഡീസ് കളിക്കാര്‍ ധരിക്കുന്ന ജഴ്‌സിയില്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ്' (കറുത്തവനും ജീവിക്കണം) എന്ന മുദ്രയുണ്ടാവും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കളിക്കാരുടെ ജഴ്‌സിയുടെ പിന്നില്‍ പേരിനു പകരം 'ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ്' എന്നാണുള്ളത്. വിന്‍ഡീസ് ജഴ്‌സിയില്‍ ബ്ലാക്കിലെ എ എന്ന അക്ഷരം ചുരുട്ടിപ്പിടിച്ച മുഷ്ടിയുടെ രൂപത്തിലാണ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ വാറ്റ്ഫഡിന്റെ കളിക്കാരന്‍ ട്രോയ് ദീനിയുടെ ജീവിതപങ്കാളി അലിഷ ഹുസന്നയാണ് മുത്ര രൂപകല്‍പന ചെയ്തത്. തന്റെ മുദ്ര തെരഞ്ഞെടുക്കപ്പെട്ടതില്‍ അലിഷ അഭിമാനം പ്രകടിപ്പിച്ചു.

Latest News