കൊറോണ ബാധിച്ച് മുന്‍ ദല്‍ഹി ക്രിക്കറ്റര്‍ മരിച്ചു

ന്യൂദല്‍ഹി - മുന്‍ ദല്‍ഹി ക്രിക്കറ്റര്‍ സഞ്ജയ് ദോബാല്‍ (52) കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിലവാരമുള്ള ഒരു ക്രിക്കറ്റര്‍ കൊറോണ ബാധിച്ചു മരിക്കുന്നത്. കടുത്ത ന്യൂമോണിയക്ക് ചികിത്സയിലായിരുന്നു. മൂന്നാഴ്ചക്കിടെ നാലു തവണ കൊറോണ ടെസ്റ്റ് നടത്തി. നാലാമത്തേതിലാണ് രോഗം സ്ഥിരീകരിച്ചത്.
വളരെ വൈകി രോഗം കണ്ടെത്തിയതിനാല്‍ പ്ലാസ്മ തെറാപ്പി ചികിത്സക്കായി 20 മുമ്പ് കൊറോണയില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ രക്തം വേണമായിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും ആകാശ് ചോപ്രയും സോഷ്യല്‍ മീഡിയയില്‍ ഇതിനായി അഭ്യര്‍ഥന നടത്തി. ദോബാലിന് ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.

Latest News