ദുബായ് ക്രീക്ക് ഹാര്‍ബറിലേക്ക് പുതിയ പാലം

ദുബായ്- ദുബായ് ക്രീക്ക് ഹാര്‍ബറിലേക്ക് 740 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ആര്‍.ടി.എ തുറന്നു. ഇരു ഭാഗത്തും നാല് വരികള്‍ വീതമുള്ള ഈ പാലത്തിലൂടെ മണിക്കൂറില്‍ 7500 വാഹനങ്ങള്‍ക്ക് കടന്നുപോകാനാകുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
2022 അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ശൈഖ് റാഷിദ് ബിന്‍ സഈദ് ക്രോസിംഗ് വികസന പദ്ധതിയുടെ ഭാഗമായാണിത്. വിപുലീകരണം പൂര്‍ത്തിയായാല്‍ ശൈഖ് സായിദ് റോഡ്, ദുബായ്–അല്‍ഐന്‍ റോഡ് എന്നിവക്കിടയിലെ സഞ്ചാര സമയം 8 മുതല്‍ 22 മിനിറ്റ് വരെ കുറയും. നാദ് അല്‍ ഹമാര്‍ സ്ട്രീറ്റ്, റാസല്‍ഖോര്‍ റോഡ് ഇന്റര്‍സെക്ഷന്‍ എന്നിവയുടെ വികസനത്തിന്കൂടി ശൈഖ് റാഷിദ് ബിന്‍ സഈദ് പദ്ധതി ഗുണകരമാകും.

 

Latest News