കുവൈത്ത് സിറ്റി- കുവൈത്തില്‍ ശനിയാഴ്ച 915 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 250 പേര്‍ക്കാണ് ഫര്‍വാനിയയില്‍ മാത്രം രോഗം റിപ്പോര്‍ട്ട് ചെയ്തത്. 602 പേരാണ് രോഗ വിമുക്തരായത്. രണ്ട്് പേര്‍ മരിച്ചതോടുകൂടി കോവിഡ് മരണം 341 ആയി.
രാജ്യത്തു ഇതുവരെ 43, 703 പേര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതില്‍ 33, 969 പേരും രോഗവിമുക്തരായി. പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ സ്വദേശികള്‍ 492 ഉം വിദേശികള്‍ 423 മാണ്. ഫര്‍വാനിയ, ജഹറ, അഹമ്മദി, ഹവല്ലി മേഖലകളാണ് കോവിഡ് ഹോട്ട്‌പോട്ടുകളായി തുടരുന്നത്.
ഫര്‍വാനിയയില്‍ 250, ജഹറയില്‍ 222, അഹമ്മദിയില്‍ 219, ഹവല്ലിയില്‍ 137, തലസ്ഥാന നഗരിയില്‍ 87 എന്നിങ്ങനെയാണ് പുതിയ രോഗികള്‍. 9393 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 162 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.






