പാക്കിസ്ഥാനില്‍നിന്ന് യാത്രക്കാരെ എമിറേറ്റ്‌സ് എടുക്കില്ല

ദുബായ്- ശനിയാഴ്ച ഹോങ്കോംഗിലേക്ക് പുറപ്പെട്ട സര്‍വീസില്‍ ഏതാനും യാത്രികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാകിസ്ഥാനില്‍നിന്നുള്ള യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്നലെ നാല് മണി മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
'വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. പാകിസ്ഥാനില്‍ നിന്ന് സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഇനി എല്ലാ കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള നടപടികള്‍ അവലോകനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഞങ്ങള്‍ക്ക് പ്രധാനമാണ്. അണുബാധ പടരാനുള്ള സാധ്യത കുറക്കുന്നതിന് വേണ്ട സമഗ്രമായ നടപടികള്‍ ഓരോ ഘട്ടത്തിലും ഞങ്ങള്‍ സ്വീകരിക്കാറുണ്ട്- എമിറേറ്റ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News