ദുബായ്- വൃക്ക രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് കോളജ് വിദ്യാര്‍ഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്ക് ഡയാലിസിസ് ചെയ്യാനും വൃക്ക മാറ്റിവയ്ക്കാനുമുള്ള സഹായമാണ് ശൈഖ് മുഹമ്മദ് വാഗ്ദാനം ചെയ്തത്.
മേയ് 31ന് പൃഥ്വികിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ രോഗം മൂര്‍ഛിച്ചിരുന്നു. മകന്റെ അതേ രക്തഗ്രൂപ്പുകാരനായ പിതാവ് ഭാസ്കര്‍ സിന്‍ഹ വൃക്ക നല്കാന് തയാറായിരുന്നു. എന്നാല്‍, യു.എ.ഇക്ക് പുറത്തായിരുന്ന അദ്ദേഹത്തിന് കോവിഡ് 19 നിയന്ത്രണം കാരണം തിരിച്ചുവരാനായില്ല.
എണ്ണ–ഗ്യാസ് ബിസിനസ് രംഗത്താണ് ഭാസ്കര്‍ പ്രവര്‍ത്തിച്ചിരുന്നത്. മകന്റെ നോക്കാന്‍ ജോലി ഉപേക്ഷിച്ചു. മാതാവ് ഇന്ദിരാ ദര്ചൗധരിയുട മീഡിയാ കണ്സള്ടന്സി സ്ഥാപനവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളായ ലില്ലി, സാം ബര്‍ണറ്റ്, ഇസബല്‍ പിന്റാഡോ, മൈക്കിള്‍ ലംബര്ട് എന്നിവര്‍ അല്‍ ജലീലാ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. ഇതുപ്രകാരം വിവരമറിഞ്ഞ ശൈ്ഖ് മുഹമ്മദ് സഹായഹസ്തം നീട്ടുകയായിരുന്നു. പൃഥ്വികിന് കത്തും പൂക്കളും ഐപാഡും സമ്മാനമായി അദ്ദേഹം കൊടുത്തയച്ചു.