ജൂലൈ ഏഴ് മുതല്‍ ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ പറക്കും

ദുബായ്- ജൂലൈ ഏഴ് മുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ശേഷം ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ ഫ്‌ളൈ ദുബായ് 24 സ്ഥലങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. വേനല്‍ക്കാലത്ത് ഇത് 66 സ്ഥലങ്ങളിലേക്ക് ഉയര്‍ത്താമെന്ന് എയര്‍ലൈന്‍ പ്രതീക്ഷിക്കുന്നു.

ഇന്ന് മുതല്‍ വിമാനങ്ങള്‍ ബുക്കിംഗിനായി ലഭ്യമാണെന്ന് ഫ്‌ളൈ ദുബായിയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഹമീദ് ഒബൈദല്ല പറഞ്ഞു. ജൂലൈ 7 മുതല്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ തുടക്കത്തില്‍ 24 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്, ഞങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളും ഫ്‌ളൈറ്റ് ഫ്രീക്വന്‍സികളും തുടര്‍ച്ചയായി നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ക്കും. വേനല്‍ക്കാലത്ത് ഇത് 66 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉയരും. ഇത് തീര്‍ച്ചയായും മറ്റ് രാജ്യങ്ങള്‍ അന്താരാഷ്ട്ര യാത്രകള്‍ അനുവദിക്കുന്ന മുറയക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News