എണ്ണ മേഖലയില്‍ വിദേശികളുടെ നിയമനം കുവൈത്ത് തടയുന്നു

കുവൈത്ത് സിറ്റി- തൊഴിലിടങ്ങളിലേക്ക് വിദേശികളുടെ ഒഴുക്ക് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി എണ്ണ മേഖലയില്‍ 500 ഓളം വിദേശികളെ നിയമിക്കാനുള്ള തീരുമാനം കുവൈത്ത് റദ്ദാക്കി. 'ഈ തീരുമാനം പുനഃപരിശോധനക്കായി തടഞ്ഞ് വെക്കുകയാണ്. രാഷ്ട്രത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഭാവി സ്വദേശീ യുവാക്കളില്‍ ഭദ്രമാക്കേണ്ടതുണ്ട്- കുവൈത്ത് ഓയില്‍ മന്ത്രിയും പെട്രോളിയം കോര്‍പറേഷന്‍ ബോര്‍ഡ് ചെയര്‍മാനുമായ ഖാലിദ് അല്‍ഫദ്ല്‍ പറഞ്ഞു.
നേരത്തെ എണ്ണ മേഖലയിലേക്ക് വിദേശികളെ ഇനി മുതല്‍ പരിഗണിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വന്‍മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം, സ്വദേശി യുവാക്കളില്‍ ഡിപ്ലോമയുള്ള 500 പേരെ കുവൈത്ത് ഓയില്‍ കമ്പനി ജോലിക്കെടുക്കുകയും തൊഴില്‍ നയം നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

 

Latest News