കൊച്ചി- വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം 'വാരിയംകുന്നന്'  എന്ന പേരില്‍ സിനിമയാക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ   വിവാദങ്ങളും തലപൊക്കിയിരിയ്ക്കുകയാണ്.
ചിത്രത്തിന്റെ  സംവിധായകന് ആഷിഖ് അബുവിനും നടന് പൃഥ്വിരാജിനും എതിരെയാണ്  സൈബര്‍ ആക്രമണം ആരംഭിച്ചിരിയ്ക്കുന്നത്. ചരിത്രം പറയുന്നതനുസരിച്ച്  ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ  മുന്‍നിര പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.  അദ്ദേഹത്തിന്റെ ചരിത്രമാണ്  'വാരിയംകുന്നന്' എന്നപേരില്‍ സിനിമയാകുന്നത്. 
എന്നാല്‍, 'മലബാര്‍ ലഹള',  ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയില്‍ നിന്ന്  നായകന് പൃഥ്വിരാജ് പിന്മാറണം എന്ന ആവശ്യം ഉന്നയിച്ച്  ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്. സിനിമയില്‍ നിന്ന് പിന്മാറിയില്ലെങ്കില് ചരിത്രം നിങ്ങളെ ഒറ്റുകാരന് എന്ന് രേഖപ്പെടുത്തും എന്നാണ് രാധാകൃഷ്ണ മേനോന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 1921 ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലിം പക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. ബി രാധാകൃഷ്ണ മേനോന് ഫേസ്ബുക്കില്‍ കുറിച്ചു.   







 
  
 