അബുദാബി- എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലേക്ക് ചൊവ്വ മുതല്‍ യാത്രാനിയന്ത്രണം ലഘൂകരിക്കുന്നതായി അബുദാബി പ്രഖ്യാപിച്ചു. അതേസമയം, തലസ്ഥാന നഗരിയിലേക്കുള്ള യാത്രാനിരോധം ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ദഫ്ര എന്നിവിടങ്ങളില്‍ രാവിലെ ആറ് മണി മുതലാണ് യാത്രാനുമതി പ്രാബല്യത്തില്‍ വരിക. എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി, അബുദാബി പോലീസ്, ആരോഗ്യവിഭാഗം എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതായി പ്രഖ്യാപിച്ചത്. യാത്രാനുമതിയുള്ളവര്‍, ചരക്കുകള്‍, തപാല്‍ സംവിധാനം എന്നിവക്കുള്ള ഇളവുകള്‍ തുടരും. അബുദാബിയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് ട്വിറ്ററില്‍ വ്യക്തമാക്കി.






