ഷാര്‍ജ- എമിറേറ്റില്‍ ബുധനാഴ്ച മുതല്‍ സിനിമാശാലകള്‍, സ്വകാര്യ ബീച്ചുകള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. സാമ്പത്തിക, വിനോദസഞ്ചാര മേഖലകള്‍ വീണ്ടും ചലനാത്മകമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഷാര്‍ജ എമര്‍ജന്‍സി ആന്റ് ക്രൈസിസ് മാനേജ്മെന്റ് ടീം അറിയിച്ചു.
ഇത്തരം മേഖലകള്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അനുമതി നല്‍കുകയായിരുന്നു. ഷാര്‍ജയില്‍ കഴിഞ്ഞയാഴ്ച മുതല്‍ 30 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.






