വയോധികര്‍ക്കും കുട്ടികള്‍ക്കും മാളുകളില്‍ പ്രവേശനം അനുവദിച്ച് ദുബായ്

ദുബായ് - കോവിഡ് വ്യാപന ഭീതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി ദുബായ്. 60 പിന്നിട്ട വയോധികര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും തുടങ്ങി എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇനി മുതല്‍ ദുബായില്‍ മാളുകളിലും വാണിജ്യ സ്ഥാപനങ്ങളിലും കര്‍ശന സുരക്ഷാപ്രതിരോധ നിബന്ധനകള്‍ പാലിച്ച് സന്ദര്‍ശിക്കാന്‍ അനുമതിയായി. എന്നാല്‍ ദുബായ് അല്ലാത്തയിടങ്ങളില്‍ 70 കഴിഞ്ഞവര്‍ക്കും 12 വയസ്സിന് താഴെയുള്ളവര്‍ക്കുമുള്ള നിയന്ത്രണം തുടരും.

ദുബായിലെ പബ്ലിക് ലൈബ്രറികള്‍, സ്വകാര്യ മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗാലറികള്‍ എന്നിവയും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കുമായി തുറക്കും. പ്രായമായവര്‍ക്ക് നല്‍കേണ്ട ആരോഗ്യ സേവനം, ഗാര്‍ഹിക സൗന്ദര്യ സേവനം തുടങ്ങിയവയും പുനരാരംഭിക്കും.

Latest News