നടി വനിത വിജയകുമാറിന് മൂന്നാം വിവാഹം

ചെന്നൈ- തമിഴ് ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ നടി വനിത വിജയകുമാര്‍ വിവാഹിതയാകുന്നു. ചെന്നൈയില്‍ ജൂണ്‍ 27നാണ് വിവാഹം. വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററായ പീറ്റര്‍ പോള്‍ ആണ് വരന്‍. പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്.

1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു. 1999ല്‍ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്.

 

Latest News