Sorry, you need to enable JavaScript to visit this website.

സൗദി ജവാസാത്ത് ഫീസുകള്‍ അറിയാം

റിയാദ് - ജവാസാത്ത് ഡയറക്ടറേറ്റ് നല്‍കുന്ന വിവിധ സേവനങ്ങളുടെ ഫീസുകള്‍ അടങ്ങിയ പട്ടിക പുറത്തിറക്കി. നേരത്തെ മുതല്‍ നിലവിലുള്ള ഫീസുകളാണിത്. അന്വേഷണത്തിന് മറുപടിയായാണ് പട്ടിക പുറത്തുവിട്ടത്.

മൂന്നു സേവനങ്ങള്‍ സൗജന്യമാണെന്ന് ജവാസാത്ത് വ്യക്തമാക്കി.
സൗദിയില്‍ പിറന്ന ആശ്രിതനെ ഇഖാമയില്‍ ചേര്‍ക്കല്‍, ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കല്‍, പഠന വിസയിലുള്ള വിദ്യാര്‍ഥികളുടെ ഇഖാമ പുതുക്കി നല്‍കല്‍ എന്നീ സേവനങ്ങളാണ് സൗജന്യം.

വിസിറ്റ് വിസ ദീര്‍ഘിപ്പിക്കല്‍-100 റിയാല്‍

അഞ്ചു വര്‍ഷ കാലാവധിയുള്ള പുതിയ സൗദി പാസ്‌പോര്‍ട്ട് അനുവദിക്കല്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍-300 റിയാല്‍

പത്തു വര്‍ഷ കാലാവധിയുള്ള പുതിയ സൗദി പാസ്‌പോര്‍ട്ട് അനുവദിക്കല്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍-600 റിയാല്‍
ഒറ്റത്തവണ ഉപയോഗത്തിനുള്ള, രണ്ടു മാസ കാലാവധിയുള്ള റീ-എന്‍ട്രി വിസ-200 റിയാല്‍

ഇഖാമ കാലാവധി പരിധിയില്‍ റീ-എന്‍ട്രി വിസയില്‍ അധിക കാലാവധി അനുവദിക്കാന്‍ ഓരോ മാസത്തിനും -100 റിയാല്‍
 
സൗദിയിലൂടെ കടന്നുപോകാന്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കല്‍-300 റിയാല്‍

മൂന്നു മാസ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസ -2,000 റിയാല്‍

ആറു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ-3,000 റിയാല്‍

ഗാര്‍ഹിക തൊഴിലാളികള്‍ക്കും കൃഷി തൊഴിലാളികള്‍ക്കും ഇടയന്മാര്‍ക്കും ഇഖാമ അനുവദിക്കല്‍-600 റിയാല്‍

പതിനെട്ടു വയസു പൂര്‍ത്തിയായ ശേഷം ആശ്രിത വിസയിലുള്ള വിദേശികള്‍ക്ക് സ്വന്തമായി ഇഖാമ അനുവദിക്കല്‍, ഇഖാമ പുതുക്കല്‍-500 റിയാല്‍

മൂന്നു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രി-500 റിയാല്‍

ഇഖാമ കാലാവധി പരിധിയിയില്‍ മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രി വിസകളില്‍ അധിക കാലാവധി അനുവദിക്കാന്‍ ഓരോ മാസത്തിനും -200 റിയാല്‍

സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികള്‍ക്ക് പുതിയ ഇഖാമ അനുവദിക്കല്‍, ഇഖാമ പുതുക്കല്‍-650 റിയാല്‍,

പ്രൊഫഷന്‍ മാറ്റം-1,000 റിയാല്‍,

വിദേശത്ത് പിറന്ന കുഞ്ഞിനെ ഇഖാമയില്‍ ചേര്‍ക്കല്‍-2000 റിയാല്‍

ആദ്യ തവണ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റല്‍-2,000 റിയാല്‍

രണ്ടാം തവണ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റല്‍-4,000 റിയാല്‍

മൂന്നാം തവണ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റല്‍-6,000 റിയാല്‍

 

Latest News