കുവൈത്തില്‍ 575 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്ത് സിറ്റി- കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2885 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതില്‍ 575 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു്. 690 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 37533 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 28896 ഉം ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ മലയാളി ഉള്‍പ്പെടെ 3 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 306 ആയി.

നിലവില്‍ 8331പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 190 പേര്‍ക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങള്‍ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,43027 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Latest News