കുവൈത്ത് സിറ്റി- രാജ്യം ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. അതേസമയം, കോവിഡ് 19 വ്യാപന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.
എന്നാല്‍ നിലവില്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ഹവാലി, ഖൈത്താന്‍, ഫറവാനിയ, ജലീബ് അല്‍ ശൂയൂഖ്, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങളെ ഇതില്‍നിന്ന് മാറ്റുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം ഒരു തീരുമാനവും എടുത്തിട്ടില്ല.
ദിനേന കോവിഡ് ബാധയും വൈറസ് വ്യാപനവും പരിശോധിക്കുന്ന സുപ്രീം മന്ത്രിസഭാ സമിതി ഈ വിഷയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. നിലവില്‍, മഹ്ബൂല, ഹവല്ലി പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. അതേസമയം, സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ മന്ത്രിസഭ പൊതുജനങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്.






