അടിയന്തര സേവന മേഖലയില്‍ ബോണസ് നല്‍കാന്‍ യു.എ.ഇ

ദുബായ്- കോവിഡ് 19 മഹാമാരിയുടെ കാലത്ത് അടിയന്തര സേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബോണസ് നല്‍കാന്‍ യു.എ.ഇ മന്ത്രിസഭാ യോഗതീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.
പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നല്‍കി. അതിന് വലിയ മൂല്യമുണ്ട്. ഏറ്റവും മികച്ച് തുടര്‍ന്നും യു.എ.ഇ നല്‍കും-അദ്ദേഹം പറഞ്ഞു.

 

Latest News