ദുബായ്- ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ദുബായ്, ഷാര്‍ജ റോഡുകളില്‍ ഗതാഗതത്തിരക്ക് രൂക്ഷമായി. ദുബായ് ഭാഗത്തേക്കു രാവിലെയും ഷാര്‍ജയിലേക്ക് വൈകിട്ടുമാണ് തിരക്ക്. ഇതിനിടെ നിരവധി അപകടങ്ങളുമുണ്ടാകുന്നു.
വാഹനമോടിക്കുന്നവര്‍ നിയമങ്ങള്‍ ലംഘിക്കുന്നതു വലിയ വെല്ലുവിളിയാണെന്നു പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ അല്‍ ഖൈല്‍ റോഡില്‍ അല്ഖൂസിനു സമീപം വാഹനാപകടമുണ്ടായത് കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിപ്പിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡ്, അല്‍ ബര്‍ഷ, അല്‍ഖൂസ് 1, റാസല്‍ഖോര്‍ വ്യവസായ മേഖല, ദുബായ് സിലിക്കണ്‍ ഒയാസിസ് എന്നിവിടങ്ങളില്‍ വന്‍തിരക്കനുഭവപ്പെട്ടു.