അബുദാബി- യു.എ.ഇയില്‍ പുതുതായി 528 കോവിഡ് ബാധ കൂടി റിപ്പോർട്ട് ചെയ്തു. 37,000 പരിശോധനകള്‍ നടത്തിയതിലാണ് 528 രോഗ ബാധ സ്ഥിരീകരിച്ചതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 39,904 ആയി. ഇന്ന് രണ്ടു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 283 ആയി. ഇന്ന് 465 പേർക്ക് രോഗം പൂർണമായും ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 22740 ആയി.






