എട്ടാഴ്ച കൊണ്ട് വെന്റിലേറ്റര്‍ തയാറാക്കി യു.എ.ഇ ഗവേഷകര്‍

അബുദാബി- കോവിഡ് മഹാമാരിയെ നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി യു.എ.ഇ വിദഗ്ധര്‍ എട്ടാഴ്ച കൊണ്ട് പുതിയതരം വെന്റിലേറ്ററിന് രൂപം നല്‍കി. രോഗബാധിതരുടെ എണ്ണം കൂടുമ്പോള്‍ ആവശ്യമായി വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് വെന്റിലേറ്റര്‍ തദ്ദേശീയമായി ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
എം061 വെന്റിലേറ്റര്‍ സിസ്റ്റം എന്നാണ് ഇതിന്റെ പേര്. വേഗം കൂട്ടിഘടിപ്പിക്കാവുന്ന യന്ത്രസംവിധാനമായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്‍കിയതെന്ന് ഫൗണ്ടേഷന്‍ സി.ഇ.ഒ ഖല്‍ഫാന്‍ ബെല്‍ഹൂല്‍ പറഞ്ഞു.

 

Latest News