40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതിയായെന്ന് കെ.എം.സി.സി

അബുദാബി- കേരളത്തിലേക്കു 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അബുദാബി കെ.എം.സി.സിക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യ വിമാന സര്‍വീസ് 11 ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പിനു കാത്തിരിക്കുകയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം, വ്യോമയാന വകുപ്പ് എന്നീ അനുമതികള്‍ കിട്ടിയശേഷം സമയ പട്ടിക പുറത്തിറക്കുമെന്നും അറിയിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്കായിരിക്കും വിമാന സര്‍വീസ്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് കെ.എം.സി.സിയുടെ ചാര്‍ട്ടര്‍ വിമാനത്തിലും പരിഗണിക്കുക. കെ.എം.സി.സിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. മിതമായ നിരക്ക് ഈടാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിലെ പ്രധാന നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.

 

Latest News