കോവിഡ്: ഗള്‍ഫില്‍ ആറ് മലയാളികള്‍ കൂടി മരിച്ചു

ദുബായ്- വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ആറ്് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 188 ആയി.

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി. മാമ്മന്‍ (ബഹ്‌റൈന്‍), കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള (33) റിയാദ്, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍(63) അജ്മാന്‍, തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരന്‍ നായര്‍ (61) കുവൈത്ത്, തൊടുപുഴ ആലക്കോട് നടുക്കുടിയില്‍ മുരളീധരന്‍(61) സൗദി  എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണം കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News