ഖത്തറില്‍ നാല് കോവിഡ് മരണംകൂടി

ദോഹ- ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ്  ബാധിച്ച് നാല് മരണം കൂടി. പുതുതായി 1,754 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 40,935 പേര്‍ രോഗവിമുക്തര്‍.

മൊത്തം മരണസംഖ്യ ഇതോടെ 49 ആയി ഉയര്‍ന്നു.  90,70,62,80 വയസുള്ളവരാണ് മരണമടഞ്ഞത്. അഞ്ച് ദിവസത്തിനിടെ 11 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

5,276 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,754 പേരില്‍ രോഗം സ്ഥിരീകരിച്ചത്. 1,467 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 40,935 ആയി ഉയര്‍ന്നു. 65,495 രോഗബാധിതരില്‍ 24,511 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ 238 പേരാണുള്ളത്. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 2,46,362 എത്തി.

 

Latest News