കുവൈത്ത് സിറ്റി- റെസിഡന്റ് വിസ നിയമത്തില്‍ സമഗ്ര ഭേദഗതി വരുത്തി തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കുവൈത്ത്. നിയമലംഘകര്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കും. നിയമം ലംഘിച്ച് വിദേശി അറസ്റ്റിലായാല്‍ സ്പോണ്സര്ക്കെതിരായ പിഴയിലും വര്‍ധനയുണ്ടാകും.
നിയമലംഘകരെ തിരിച്ചയക്കുന്നതിനും അഭയകേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നതിനും ഭക്ഷണത്തിനുമുള്ള ചെലവും സ്പോണ്‍സറില്‍നിന്ന് ഈടാക്കും. വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പളപരിധി നിബന്ധനയില്‍നിന്ന് ഡ്രൈവര്‍, മന്ദൂബ് തസ്തികയിലുള്ളവരെ മാത്രം ഒഴിവാക്കും. മറ്റുള്ളവര്‍ക്ക് നിശ്ചിത ശമ്പളം, വിദ്യാഭ്യാസ യോഗ്യത, കുവൈത്തിലെ താമസകാലം തുടങ്ങിയ നിബന്ധനകള്‍ക്ക് പുറമെ 200 ദിനാര്‍ ഫീസും ഈടാക്കും.
സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിച്ച,് വിസ സമ്പാദിക്കുന്നതിന് മാന്‍പവര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതിയെ നിയമിക്കുന്നത് സംബന്ധിച്ചും നിയമത്തില്‍ ഭേദഗതി വന്നേക്കും.






