കെ.എം.സി.സി വിമാനത്തിന് അനുമതിയായി, വൈകിട്ട് ആറരക്ക് കോഴിക്കോട്ടേക്ക്

ദുബായ്- സാങ്കേതിക കാരണങ്ങളാൽ ഇന്നലെ റാസൽഖൈമയിൽനിന്ന് ചാർട്ടർ ചെയ്യാൻ കഴിയാതിരുന്ന കെ.എം.സി.സിയുടെ വിമാനം ഇന്ന് വൈകിട്ട് ആറരക്ക് കോഴിക്കോട്ടേക്ക് പുറപ്പെടും. യാത്രക്കാരെ ഹോട്ടലിൽനിന്ന് വിമാനതാവളത്തിലേക്ക് കൊണ്ടുപോയി. റാക് എയർവേയ്‌സിന്റെ ബസിലാണ് യാത്രക്കാരെ കൊണ്ടുപോയത്. സ്‌പൈസ് ജെറ്റിന്റെ വിമാനം കോഴിക്കോട്ട് നിന്ന് പുറപ്പെട്ടു. യു.എ.ഇ സമയം വൈകിട്ട് ആറരക്കാണ് വിമാനം കോഴിക്കോട്ടേക്ക് യാത്രതിരിക്കുക. 160-ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

 

Latest News