വിഷം കഴിക്കുന്ന ദൃശ്യം പകർത്തി നടി ജീവനൊടുക്കി; കാമുകന്‍ ഒളിവില്‍

ബം​ഗളൂരു- കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് കന്നഡ നടിയും ടെലിവിഷൻ അവതാരകയും മോഡലുമായ ചന്ദന ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ചന്ദന (29) വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തി മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും അഞ്ച് ലക്ഷത്തോളം രൂപ തന്നിൽ നിന്ന് പലപ്പോഴായി വാങ്ങി ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും  ചന്ദന പറഞ്ഞിരുന്നു.

മാതാപിതാക്കള്‍ ‌ചന്ദന താമസിക്കുന്ന വീട്ടിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നടിയുടെ കാമുകൻ ദിനേഷിനെതിരെ പോലീസ് പ്രേരണാകുറ്റത്തിന് കെസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.

Latest News