കുവൈത്ത് സിറ്റി- കുവൈത്തില്‍ കൊറോണ ബാധയേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തലശ്ശേരിക്ക് സമീപം കതിരൂര്‍ സോഡ മുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന് മമ്മൂട്ടി (69)) ആണു മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു പരിശോധനയില്‍ കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഫര്‍വ്വാനിയയിലെ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. ഭാര്യ ഹഫ്സത്ത് കോറോത്ത്.
മക്കള്‍ സാലിഹ് (കുവൈത്ത്), വൈറുന്നിസ, മെഹ്റുന്നിസ, സിറാജ് (കുവൈറ്റ്). മൃതദേഹം കോവിഡ് പ്രോടോകോള്‍ പ്രകാരം കുവൈത്തില്‍ ഖബറടക്കും.






