ഞങ്ങള്‍ വീട്ടില്‍ അക്കാര്യം സംസാരിക്കാറില്ല -ദീപിക, ദിനേശ്

ചെന്നൈ -വീട്ടില്‍ തങ്ങള്‍ ഒരിക്കലും സ്‌പോര്‍ട്‌സിനെക്കുറിച്ച് സംസാരിക്കാറില്ലെന്ന് സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും ക്രിക്കറ്ററായ ഭര്‍ത്താവ് ദിനേശ് കാര്‍ത്തികും. കൊറോണ മൂലം വീണുകിട്ടിയ ഇടവേള പരസ്പരം മനസ്സിലാക്കാന്‍ തങ്ങള്‍ക്ക് ഒരുപാട് സമയം തന്നതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
ക്രിക്കറ്റ് അധികം ഇഷ്ടപ്പെടാത്ത കളിക്കാരിയാണ് ദീപിക. ടി.വിയിലാണെങ്കിലും സ്‌ക്വാഷ് കാണാനാണ് താല്‍പര്യം. പ്രൊഫഷനല്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു പെരുമാറുന്നവരാണ് തങ്ങളെന്ന് ദീപിക പറഞ്ഞു.
സാധാരണഗതിയില്‍ തിരക്കിട്ട ഷെഡ്യൂളാണ് ഇരുവര്‍ക്കും. ഒരുമിച്ചു കഴിയാന്‍ അധികം സമയം കിട്ടാറില്ല. ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ദിനേശ് ഐ.പി.എല്ലിന്റെ തിരക്കിലായേനേ.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍മാരും ദമ്പതികളുമായ മിച്ചല്‍ സ്റ്റാര്‍ക്ക്, അലീസ ഹീലി എന്നിവരും ഈ ഇടവേള തങ്ങള്‍ ആസ്വദിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Latest News