Sorry, you need to enable JavaScript to visit this website.

കോവിഡ് കാലത്തെ അതിജീവനം; ശ്രദ്ധേയമായി ജിദ്ദയിലെ കലാകാരൻമാരുടെ ഹ്രസ്വചിത്രം

കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള കലാകാരന്മാർ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി പല സംഗീത രൂപങ്ങൾ അവതരിപ്പിച്ചപ്പോൾ ജിദ്ദയിൽ ഉള്ള ഒരുപറ്റം പ്രവാസികൾ ചേർന്ന് മുഴുവൻ ലോക്ഡൗൺ മാനദണ്ഡങ്ങളും പാലിച്ച് പലയിടങ്ങളിലായി  ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു. മഹാമാരിയുടെ കാലത്ത് പ്രവാസി  കുടുംബങ്ങൾ നേരിടുന്ന യഥാർഥ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. 


സജി കുറുങ്ങാട്ട്, ബിജി സജി

മാതാപിതാക്കൾ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലായി ക്വാറന്റൈനിൽ,  അവരുടെ രണ്ടു മക്കൾ രണ്ട് വ്യത്യസ്ത സുഹൃത്ത് ഭവനങ്ങളിൽ  ഇവർക്കിടയിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ,  ആരോഗ്യമേഖല, ദൃഢതയുള്ള സുഹൃത്ത് ബന്ധങ്ങൾ എന്നിവയിലൂടെയെല്ലാം ഈ കൊച്ചു ചിത്രം കടന്നു പോകുന്നു. 


സ്വപ്ന അഭിലാഷ്

യാതൊരു അവകാശവാദങ്ങളും ഇല്ലാതെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്ന ഈ ഹ്രസ്വ ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ജിദ്ദയിലെ കലാ സാംസ്‌കാരിക മേഖലയിൽ  നിറസാന്നിധ്യമായ ജോബി തേരകത്തിനാലാണ്. ഛായാഗ്രഹണ ഏകോപനം അഭിലാഷ് സെബാസ്റ്റ്യനും എഡിറ്റിംഗും മിക്‌സിംഗും നിർവഹിച്ചത് ജിദ്ദയിലെ 12-ാം ക്ലാസ് വിദ്യാർഥിയായ മാസ്റ്റർ സെബിൻ  സന്തോഷുമാണ്.

സജി ആലുംമൂട്ടിൽ

കേന്ദ്ര സ്ത്രീ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് ജിദ്ദയിലെ ആതുരസേവനരംഗത്ത് ജോലിചെയ്യുന്ന സ്വപ്‌ന അഭിലാഷ് ആണ്. പുരുഷ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഇതിന്റെ സംവിധായകൻ ജോബി തേരകവും തന്നെയാണ്. സജി കുറുങ്ങാട്ട്, സജി വർഗീസ്, ജോസഫ് വടശേരിക്കര, അൻജു നവീൻ, സുശീല ജോസഫ്, സുനു ഷാജി, ബിജി ഷാജി, മധു അജിജ്ജ്, ശ്രേയ ജോസഫ്, നൈനിക നവീൻ നായർ, പ്രിയ മേരി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ഗ്രേസ് പ്രൊഡക്ഷന്റെ ബാനറിൽ നിർമിച്ച 'ഏയ്ഞ്ചൽ' എന്ന ഹ്രസ്വചിത്രം പൈനാപ്പിൾ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്.

ജോബിയും കുടുംബവും

Latest News