70 ദിവസത്തിന് ശേഷം ആര്‍ച്ചി അമ്മയെ കണ്ടു, വാരിപ്പുണര്‍ന്നു

അബുദാബി- കൊറോണ യാത്രാവിലക്ക് മൂലം അമ്മയില്‍നിന്ന്  വേര്‍പെട്ടുകഴിഞ്ഞ ഏഴു വയസ്സുകാരന്‍ ഒടുവില്‍ യു.എ.ഇയില്‍ മാതാവുമായി സംഗമിച്ചു. ബ്രിട്ടീഷ് കുട്ടിയായ ആര്‍ച്ചിയാണ് 70 ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം അമ്മയുടെ സാമീപ്യമനുഭവിച്ചത്.
റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി മുന്‍കൈയെടുത്താണ് കുട്ടിയടെ അമ്മയെ യു.എ.ഇയിലെത്തിച്ചത്. അമീറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ആര്‍ച്ചി എഴുതിയ വികാരഭരിതമായ കത്താണ് പ്രശ്‌നത്തിലിടപെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
രണ്ടാഴ്ച മുമ്പ് തന്നെ കുട്ടിയുടെ അമ്മ ജസീക്ക യു.എ.ഇയിലെത്തിയെങ്കിലും ക്വാറന്റൈനിലായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഇവര്‍ കുടുംബത്തോടൊപ്പം ചേരുകയായിരുന്നു.

 

Latest News